---
title: "കണ്ണൂരിൽ പ്ലോഗിങ് സംഘടിപ്പിക്കും; ജില്ലാ മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി"
english_title: "Muslim league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189801/muslim-league"
published_at: "2024-03-06T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8a56b163e7_IMG-20240306-WA0045.jpg"
keywords: []
---

# കണ്ണൂരിൽ പ്ലോഗിങ് സംഘടിപ്പിക്കും; ജില്ലാ മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്ലോഗിങ് സംഘടിപ്പിക്കുവാൻ മുസ്ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി തീരുമാനിച്ചു. ആഗോളതലത്തിൽ ഏറെ ശ്രദ്ധേയമായ പരിസര ശുചീകരണ ആശയമാണ് പ്ലോഗിങ്, വ്യായാമത്തിനായി ഓടുന്നതിനോടൊപ്പം പരിസരശുചീകരണം നടത്തുക എന്നതാണ് പ്ലോഗിങ് എന്ന ആശയം, 2016ൽ സ്വീഡനിലാണ് ഈ ആശയം ആദ്യമായി നടപ്പിലാക്കിയത്.

## Article Content

**കണ്ണൂർ: **ജില്ലയിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്ലോഗിങ് സംഘടിപ്പിക്കുവാൻ മുസ്ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി തീരുമാനിച്ചു. ആഗോളതലത്തിൽ ഏറെ ശ്രദ്ധേയമായ പരിസര ശുചീകരണ ആശയമാണ് പ്ലോഗിങ്, വ്യായാമത്തിനായി ഓടുന്നതിനോടൊപ്പം പരിസരശുചീകരണം നടത്തുക എന്നതാണ് പ്ലോഗിങ് എന്ന ആശയം, 2016ൽ സ്വീഡനിലാണ് ഈ ആശയം ആദ്യമായി നടപ്പിലാക്കിയത്.

എറിക് ahil strom എന്ന സ്വീഡിഷ് പൗരനാണ് ഈ ആശയത്തിലൂടെ സ്വീഡനിലെ വിവിധ നഗരങ്ങൾ ആദ്യമായി ശുചീകരിച്ചത്. ഏറെ പ്രസക്തമായ ഈ പ്രായോഗിക ആശയത്തെ കണ്ണൂർ ജില്ലയിൽ നടപ്പിലാക്കാനാണ് മുസ്ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ഉദ്ദേശിക്കുന്നത്. സമിതി ചെയർമാൻ ഡോക്ടർ എ കെ.അബ്ദുസ്സലാം യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

 അഭിഭാഷകനായി എൻട്രോൾ ചെയ്ത സമിതി വൈസ് പ്രസിഡൻറ് കെ.എം.പി മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു. സമിതി ജനറൽ കൺവീനർ കൂടത്തിൽ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.ഫൈസൽ കണ്ണങ്കോട്, അബ്ദുല്ല മുഹമ്മദ്, ഇസ്മായിൽ വി കെ പി, എന്നിവർ സംസാരിച്ചു, യോഗത്തിന് ജലാലുദ്ദീൻ അറഫാത്ത് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189801/muslim-league)