---
title: "ഭിന്നശേഷിക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു "
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189812/apply-now"
published_at: "2024-03-07T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e90848083f8_images.png"
keywords: []
---

# ഭിന്നശേഷിക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കരിവെള്ളൂർ** : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍ വാര്‍ഡ് ആറിലുള്ള ഭിന്നശേഷിക്കാരനും എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറിലെ ഭിന്നശേഷിക്കാരനും മുച്ചക്ര സ്‌കൂട്ടറിനും എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറിലെ ഭിന്നശേഷിക്കാരന് കൃത്രിമകാല്‍ നല്‍കുന്നതിനും അപേക്ഷ ക്ഷണിച്ചു.

## Article Content

**കരിവെള്ളൂർ** : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍ വാര്‍ഡ് ആറിലുള്ള ഭിന്നശേഷിക്കാരനും എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറിലെ ഭിന്നശേഷിക്കാരനും മുച്ചക്ര സ്‌കൂട്ടറിനും എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറിലെ ഭിന്നശേഷിക്കാരന് കൃത്രിമകാല്‍ നല്‍കുന്നതിനും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മുച്ചക്ര സ്‌കൂട്ടര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒ യില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് 11ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189812/apply-now)