---
title: "സംസ്ഥാനത്ത് 50 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു"
english_title: " 50 electric bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18982/50-electric-bus"
published_at: "2022-01-03T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2dfdb4d1f2_images - 2022-01-03T170650.540.jpeg"
keywords: []
---

# സംസ്ഥാനത്ത് 50 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

> **Lead Summary:** സംസ്ഥാനത്ത് 50 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

## Article Content

സംസ്ഥാനത്ത് 50 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.‌ കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിക്കുന്ന രണ്ടാം ഘട്ട പദ്ധതിയുടെ ധാരണ പത്രം ഒപ്പു വെയ്ക്കൽ- ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ചീഫ് റീജണൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദും – കരാർ ഒപ്പുവച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18982/50-electric-bus)