---
title: "ലോക വനിത ദിനം:  വയനാട് ജില്ലയിൽ 'മെയിക്ക് യുവർ ടി' എന്ന പരിപാടി സംഘടിപ്പിക്കുന്നു"
english_title: "Womensday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189849/womensday"
published_at: "2024-03-07T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e93f65134f2_images_(1)_(28).jpeg"
keywords: []
---

# ലോക വനിത ദിനം:  വയനാട് ജില്ലയിൽ 'മെയിക്ക് യുവർ ടി' എന്ന പരിപാടി സംഘടിപ്പിക്കുന്നു

> **Lead Summary:** **വയനാട്** : ലോക വനിത ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ മാനന്തവാടിയിലെ പ്രിയദർശിനി ടീ എസ്റ്റേറ്റിൽ നൂറോളം വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 'മെയ്ക്ക് യുവർ ടീ'എന്ന ആശയത്തോടുകൂടി ആഘോഷിക്കുവാൻ ജില്ലാ ഭരണകൂടം വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തീരുമാനിച്ചിരിക്കുന്നു.

## Article Content

**വയനാട്** : ലോക വനിത ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ മാനന്തവാടിയിലെ പ്രിയദർശിനി ടീ എസ്റ്റേറ്റിൽ നൂറോളം വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 'മെയ്ക്ക് യുവർ ടീ'എന്ന ആശയത്തോടുകൂടി ആഘോഷിക്കുവാൻ ജില്ലാ ഭരണകൂടം വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തീരുമാനിച്ചിരിക്കുന്നു.

ഇതിൻറെ ഭാഗമായി ഇന്ന്  രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നൂറിലധികം വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് എങ്ങനെയാണ് ചായപ്പൊടി ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു എക്സ്പീരിയൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189849/womensday)