---
title: "കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്"
english_title: "Kasargod medical college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18986/kasargod-medical-college"
published_at: "2022-01-03T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2e4ed81358_n347012956164121106779665677c639665fc1ea3cbb3ee4bf7b0699d654a531969574d051b54ffcd7fb46e.jpg"
keywords: []
---

# കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

> **Lead Summary:** കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

## Article Content

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ഈ മെഡിക്കല്‍ കോളജിനെ മികച്ച മെഡിക്കല്‍ കോളജാക്കി മാറ്റുകയാണ് ലക്ഷ്യം. കാസര്‍ഗോഡുള്ള ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഒപി പ്രവര്‍ത്തനം ആരംഭിച്ചത് കാസര്‍ഗോഡിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ മെഡിക്കല്‍ കോളജിനെ പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളജാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഒപി വിഭാഗം ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18986/kasargod-medical-college)