---
title: "#suicide  | ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ "
english_title: "Newlywed bride commits suicide at her husband's house; Husband arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189869/newlywed-bride-commits-suicide-at-her-husbands-house-husband-arrested"
published_at: "2024-03-07T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e94e37b9591_Screenshot_2024-03-07-10-41-54-84_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #suicide  | ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ 

> **Lead Summary:** **തിരുവനന്തപുരം: **കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞ് 15ാം നാൾ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഷിബിൻ ഭവനിൽ വിപിൻ ആണ് അറസ്റ്റിലായത്. പന്നിയോട് സ്വദേശിനി സോന മരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം.

## Article Content

**തിരുവനന്തപുരം: **കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞ് 15ാം നാൾ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഷിബിൻ ഭവനിൽ വിപിൻ ആണ് അറസ്റ്റിലായത്. പന്നിയോട് സ്വദേശിനി സോന മരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് 15ാമത്തെ ദിവസം സോനയെ വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. സോനയുടെ മരണത്തിൽ വിപിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എട്ട് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തത്.

വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ തന്നെയായിരുന്നു സോന ആത്മഹത്യ ചെയ്തത്. എന്നാൽ ഉറങ്ങിപ്പോയതിനാൽ സംഭവം അറിഞ്ഞില്ലെന്നായിരുന്നു വിപിന്റെ മൊഴി. ‌സ്ത്രീധനത്തിന്റെ പേരിൽ വിപിൻ സോനയെ ഉപദ്രവിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189869/newlywed-bride-commits-suicide-at-her-husbands-house-husband-arrested)