---
title: "സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും"
english_title: "Rationshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189871/rationshop"
published_at: "2024-03-07T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e94e5338016_images_(17).jpeg"
keywords: []
---

# സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക,  റേഷൻ വ്യാപാരി സേവനനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. മറ്റു ജില്ലകളിൽ കലക്ടറേറ്റിലേക്കാണ് മാർച്ച്. സമരത്തിൽ പങ്കെടുക്കില്ല എന്ന് ഐഐടിയുസി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189871/rationshop)