---
title: "സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി"
english_title: "Ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189879/ambayathod"
published_at: "2024-03-07T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e951b3782c0_IMG-20240307-WA0014.jpg"
keywords: []
---

# സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

> **Lead Summary:**  **അമ്പായത്തോട്**: അമ്പായത്തോട് യു.പി സ്കൂൾ, സെൻ്റ് ജോർജ്ജസ് എൽ. പി സ്കൂൾ എന്നിവയുടെ സംയുക്ത വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ജോൺ ടി.വി, എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അബ്രഹാം ഓ.യു എന്നിവർക്കുള്ള യാത്രയയപ്പും സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.

## Article Content

 **അമ്പായത്തോട്**: അമ്പായത്തോട് യു.പി സ്കൂൾ, സെൻ്റ് ജോർജ്ജസ് എൽ. പി സ്കൂൾ എന്നിവയുടെ സംയുക്ത വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ജോൺ ടി.വി, എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അബ്രഹാം ഓ.യു എന്നിവർക്കുള്ള യാത്രയയപ്പും സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.

> രൂപത കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് വിരമിക്കുന്നവരുടെ ഫോട്ടോ അനാച്ഛാദനവും അമ്പായത്തോട് ഇന്ദിരാജി ജനശ്രീ ക്ലബ്ബ് ഇരു സ്കൂളുകളിലും ഏർപ്പെടുത്തിയ "ഉമ്മൻ ചാണ്ടി എൻഡോവ്മെൻ്റ്" വിതരണവും നടത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം കുട്ടികൾക്കുള്ള വിവിധ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനീന്ദ്രൻ കെ. എൻ, വാർഡ് മെമ്പർമാരായ ഷാജി പൊട്ടയിൽ, ഷേർളി പടിയാനിക്കൽ, ബാബു കാരിവേലിൽ, യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോമി ഇടച്ചേരി ക്കുന്നേൽ, എൽ.പി സ്കൂൾ പി.ടി.എ എസിഡണ്ട് നിഷാന്ത് മാച്ചേരിയിൽ എന്നിവർ കുട്ടികൾക്കുള്ള വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും വിരമിക്കുന്നവരെ ആദരിക്കുകയും ചെയ്തു. എൽ.പി., യു.പി സ്കൂൾ സ്റ്റാഫ്, സ്കൂൾ ലീഡർമാർ എന്നിവരും വിരമിക്കുന്നവർക്ക് ആദരങ്ങളും ഉപഹാരങ്ങളും നൽകി.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ നിഷ ജോസഫ് നന്ദിയും പറഞ്ഞു. പ്രധാനാധ്യാപകരുടെ മറുപടി പ്രസംഗങ്ങൾക്കു ശേഷം പ്രീ പ്രൈമറി, എൽ.പി, യു.പി. സ്കൂളുകളിലെ നൂറ്റമ്പതിലധികം കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189879/ambayathod)