---
title: "തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ്  ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു"
english_title: "The head of the temporary employee was injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18988/The-head-of-the-temporary-employee-was-injured"
published_at: "2022-01-03T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2e65aa45bc_Screenshot_20220103_173404.jpg"
keywords: []
---

# തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ്  ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു

> **Lead Summary:** പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പൊലീസ് പിടികൂടി ഉച്ചയ്ക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു.

## Article Content

പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പൊലീസ് പിടികൂടി ഉച്ചയ്ക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു.

ഇതിനിടെ ആന്ധ്രയിൽ നിന്നുള്ള ഒരു സംഘം അയ്യപ്പന്മാർ മാളികപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു.  ഇവരെ തടഞ്ഞതോടെ  സംഘത്തിൽ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുക ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18988/The-head-of-the-temporary-employee-was-injured)