---
title: "#CSpace | സര്‍ക്കാരിന്റെ സ്വന്തം ഒ.ടി.ടി ‘സി സ്‌പേസ്’ ഇന്ന് മുതല്‍ "
english_title: "Government's own OTT 'C Space' from today  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189891/governments-own-ott-c-space-from-today"
published_at: "2024-03-07T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e958dd19bc7_ss.1709660690.jpg"
keywords: []
---

# #CSpace | സര്‍ക്കാരിന്റെ സ്വന്തം ഒ.ടി.ടി ‘സി സ്‌പേസ്’ ഇന്ന് മുതല്‍ 

> **Lead Summary:** രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്‌പേസ് എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

## Article Content

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്‌പേസ് എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

കെ.എസ്ഡി.എഫ്.സി ക്കാണ് സി- സ്‌പേസിന്റെ നിര്‍വഹണ ചുമതല. പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍ മാത്രമേ സി- സ്‌പേസില്‍ പ്രദര്‍ശിപ്പിക്കൂ.

ആദ്യഘട്ടത്തിലേക്ക് 42 സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചര്‍ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടിയാവും സി- സ്‌പേസ്. ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസര്‍ക്ക് നല്‍കും. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി സി- സ്‌പേസ് ഡൗണ്‍ലോഡ് ചെയ്യാനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189891/governments-own-ott-c-space-from-today)