---
title: "#Moonnar  | മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "Katana attacks again in Moonnar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189898/katana-attacks-again-in-moonnar"
published_at: "2024-03-07T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e95f44c3376_Screenshot_2024-03-07-11-56-47-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Moonnar  | മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **മൂന്നാർ: **മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാർ നല്ലതണ്ണി എസ്‌റ്റേറ്റിൽ ഓട്ടോയ്ക്കെതിരെയായിരുന്നു ആക്രമണം. കല്ലാർ പുതുക്കാട് എസ്‌റ്റേറ്റ് സ്വദേശി സുഭാഷ് ആണ് ഓട്ടോ ഓടിച്ചത്.

## Article Content

**മൂന്നാർ: **മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാർ നല്ലതണ്ണി എസ്‌റ്റേറ്റിൽ ഓട്ടോയ്ക്കെതിരെയായിരുന്നു ആക്രമണം. കല്ലാർ പുതുക്കാട് എസ്‌റ്റേറ്റ് സ്വദേശി സുഭാഷ് ആണ് ഓട്ടോ ഓടിച്ചത്.

രാത്രി 9.30ന് നല്ലതണ്ണി ഇൻസ്റ്റൻഡ് ടീ ഡിവിഷൻ ഫാക്ടറിയിൽ നിന്നും കല്ലാറിലേക്ക് പോകുന്ന വഴിയിൽ മാലിന്യ സംസ്കരണ പ്ലാൻ്റിന് സമീപത്തുവെച്ച് രാത്രി 9.30 ഓടെയായിരുന്നു സംഭവം. കാട്ടാനയുടെ മുമ്പിൽ പെട്ടുപോയ ഓട്ടോയിൽ നിന്നും ഡ്രൈവർ സുഭാഷും സുഹൃത്തും ഇറങ്ങി ഓടുകയായിരുന്നു. ഇതോടെ ഓട്ടോയുടെ മുൻ വശത്ത് തുമ്പിക്കൈ കൊണ്ട് കാട്ടാന അടിച്ചു. അടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം മുഴുവൻ തകർന്നു.

ഈ സമയത്ത് പുതുക്കാട് സ്വദേശികളായ സത്രീകളും കുട്ടികളും വാഹനത്തിനകത്ത് ഉണ്ടായിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങി ഓടിയവർ നീങ്ങിയ ഭാഗത്തേക്ക് കാട്ടാന പോയതോടെ വാഹനത്തിലുള്ളവർ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സമാനമായ രീതിയിൽ തന്നെയായിരുന്നു കന്നിമല എസ്റ്റേറ്റിൽ കാട്ടാന ഓട്ടോ ആക്രമിച്ചത്. അന്നത്തെ ആക്രമണത്തിൽ കന്നിമല സ്വദേശി സുരേഷ് കുമാർ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189898/katana-attacks-again-in-moonnar)