---
title: "#died | ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു "
english_title: "Mother and child died after being hit by a train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189910/mother-and-child-died-after-being-hit-by-a-train"
published_at: "2024-03-07T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e968a2d6e22_KTM_TrainHit070324.jpg"
keywords: []
---

# #died | ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു 

> **Lead Summary:** **കോട്ടയം: **അടിച്ചിറയിൽ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽപാലത്തിന് സമീപം രാവിലെ 10.45 ഓടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ചുവയസുള്ള കുഞ്ഞുമാണ് മരിച്ചത്.

## Article Content

**കോട്ടയം: **അടിച്ചിറയിൽ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽപാലത്തിന് സമീപം രാവിലെ 10.45 ഓടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ചുവയസുള്ള കുഞ്ഞുമാണ് മരിച്ചത്.

തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം. സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. ഗാന്ധിനഗർ പോലീസും ആർ.പി.എഫും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189910/mother-and-child-died-after-being-hit-by-a-train)