---
title: "#Suicide | ദമ്പതിമാരും ഒൻപത് വയസ്സുകാരനായ മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍ "
english_title: "The couple and their nine-year-old son were found dead inside the house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189912/the-couple-and-their-nine-year-old-son-were-found-dead-inside-the-house"
published_at: "2024-03-07T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e96aa19dc46_Screenshot_2024-03-07-12-47-34-67_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Suicide | ദമ്പതിമാരും ഒൻപത് വയസ്സുകാരനായ മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

> **Lead Summary:** **തൃശ്ശൂര്‍: **അടാട്ട് മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് , ഭാര്യ സംഗീത , മകന്‍ ഹരിന്‍ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്.

## Article Content

**തൃശ്ശൂര്‍: **അടാട്ട് മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് , ഭാര്യ സംഗീത , മകന്‍ ഹരിന്‍ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുമേഷ്. ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയില്‍ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഒന്‍പതു വയസ്സുകാരനായ മകൻ അസുഖ ബാധിതനായിരുന്നു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189912/the-couple-and-their-nine-year-old-son-were-found-dead-inside-the-house)