---
title: "#Kalanathan | യുക്തിവാദി സംഘം നേതാവായിരുന്ന യു. കലാനാഥൻ അന്തരിച്ചു "
english_title: "U.Kalanathan passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189936/ukalanathan-passed-away"
published_at: "2024-03-07T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e981d3f0d6b_U-Kalanathan-Yukthivadi-sangham-state-leader-dies-at-Kozhikode.jpg"
keywords: []
---

# #Kalanathan | യുക്തിവാദി സംഘം നേതാവായിരുന്ന യു. കലാനാഥൻ അന്തരിച്ചു 

> **Lead Summary:** **കോഴിക്കോട്‌**: യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന യു. കലാനാഥൻ അന്തരിച്ചു. വർധക്യസഹജമായ അസുഖത്താൽ കോട്ടക്കടവിലെ സ്വകാര്യാശുപത്രിയിൽ ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു അന്ത്യം. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വള്ളിക്കുന്ന് പഞ്ചായത്തിനെ ലോകശ്രദ്ധയിലെത്തിച്ചത് യു കലാനാഥനാണ്. ജനകീയ പങ്കാളിത്തത്തോടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.

## Article Content

**കോഴിക്കോട്‌**: യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന യു. കലാനാഥൻ അന്തരിച്ചു. വർധക്യസഹജമായ അസുഖത്താൽ കോട്ടക്കടവിലെ സ്വകാര്യാശുപത്രിയിൽ ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു അന്ത്യം. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വള്ളിക്കുന്ന് പഞ്ചായത്തിനെ ലോകശ്രദ്ധയിലെത്തിച്ചത് യു കലാനാഥനാണ്. ജനകീയ പങ്കാളിത്തത്തോടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.

ചാലിയം ഇമ്പിച്ചി ഹാജി ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. രണ്ട് തവണ വള്ളിക്കുന്ന്‌ പഞ്ചായത്ത് പ്രസിഡന്റായി. ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻസ് ദേശീയ സെക്രട്ടറിയായിരുന്നു. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക്‌ 2019ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ആത്മാവ് സങ്കൽപ്പമോ യാഥാർഥ്യമോ, ജോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: എം.കെ. ശോഭന. മകൻ: യു. ഷമീർ. മൃതദേഹം വ്യാഴാഴ്‌ച പകൽ മൂന്നോടെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ കൈമാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189936/ukalanathan-passed-away)