---
title: "#Cherupuzha | മഹിള കോണ്‍ഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റി വനിതാ ദിനാചരണം"
english_title: "Mahila Congress Cherupuzha Block Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189949/mahila-congress-cherupuzha-block-committee"
published_at: "2024-03-07T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e990a60cca8_IMG-20240307-WA0034.jpg"
keywords: []
---

# #Cherupuzha | മഹിള കോണ്‍ഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റി വനിതാ ദിനാചരണം

> **Lead Summary:** **കണ്ണൂർ: **വനിത ദിനാചരണത്തോടനുബന്ധിച്ച് മഹിള കോണ്‍ഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായ സ്വാശ്രയത്വം നേടുന്നതിന് സ്ത്രീകള്‍ മുന്‍ഗണന നല്‍കണമെന്നും സാമ്പത്തിക സ്വാശ്രയത്വം ജീവിതം എങ്ങനെ ആകണമെന്നു തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് ശക്തി പകരുമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് രജനി രമാനന്ദ് പറഞ്ഞു.

## Article Content

**കണ്ണൂർ: **വനിത ദിനാചരണത്തോടനുബന്ധിച്ച് മഹിള കോണ്‍ഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായ സ്വാശ്രയത്വം നേടുന്നതിന് സ്ത്രീകള്‍ മുന്‍ഗണന നല്‍കണമെന്നും സാമ്പത്തിക സ്വാശ്രയത്വം ജീവിതം എങ്ങനെ ആകണമെന്നു തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് ശക്തി പകരുമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് രജനി രമാനന്ദ് പറഞ്ഞു.

കടന്നു ചെല്ലുന്ന എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ സ്ത്രീകള്‍ക്കാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഉഷ മുരളി അധ്യക്ഷത വഹിച്ചു. ചെറുപുഴ മണ്ഡലം മഹിള കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോഡിനേറ്ററും മൊബൈല്‍ ഫോട്ടോഗ്രാഫിയിലൂടെ ശ്രദ്ദേയയുമായ എ.വി. ധന്യയെ ഉപഹാരം നല്‍കി ആദരിച്ചു. നേതാക്കളായ സബീന റഷീദ്, ജോയ്‌സി ഷാജി, കെ. കോമളവല്ലി, കെ.പി. തങ്കമണി, ലളിത ബാബു, അജിത പ്രസന്നന്‍, ഷീബ മോഹന്‍, വത്സ ജോണ്‍, നളിനി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

നിയോജകമണ്ഡലം സോഷ്യല്‍ മീഡിയ കോഡിനേറ്ററായി നിയമിതയായ കെ. രജനിയെ ചടങ്ങില്‍ അനുമോദിച്ചു. വനിതാദിനത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഉമ്മറപ്പൊയില്‍ സ്‌നേഹഭവന്‍ അഗതി മന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ബെഡ്ഷീറ്റുകള്‍ വിതരണം ചെയ്തു. മഹിള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് ബെഡ് ഷീറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ഉഷ മുരളി, സബീന റഷീദ്, ജോയ്‌സി ഷാജി, കെ. കോമളവല്ലി, കെ.പി. തങ്കമണി, ലളിത ബാബു, എ.വി. ധന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189949/mahila-congress-cherupuzha-block-committee)