---
title: "#Mural | അജൈവ പാഴ് വസ്തുക്കളുപയോഗിച്ച് ചുമർചിത്രം "
english_title: "Mural using inorganic waste materials"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189955/mural-using-inorganic-waste-materials"
published_at: "2024-03-07T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e99761c102b_IMG-20240307-WA0035.jpg"
keywords: []
---

# #Mural | അജൈവ പാഴ് വസ്തുക്കളുപയോഗിച്ച് ചുമർചിത്രം 

> **Lead Summary:** **കൂത്തുപറമ്പ്: ** കൂത്തുപറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തെ അജൈവ പാഴ് വസ്തുക്കളുപയോഗിച്ച് മതിലിനു മുകളിൽ ചുമർചിത്രം നിർമ്മിച്ചു. ചെണ്ടയാട് മഹാത്മാഗാന്ധി കോളേജിലെ 35ഓളം എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയമാണ് ചിത്രങ്ങൾ സൃഷ്ടിച്ചത്. അതോടൊപ്പം തന്നെ അലങ്കാര ചെടികൾ ഉപയോഗിച്ച് സബ് ജയിൽ പരിസരത്ത് സ്നേഹാരാമം നിർമ്മിച്ചു നൽകുകയും ചെയ്തു.

## Article Content

**കൂത്തുപറമ്പ്: ** കൂത്തുപറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തെ അജൈവ പാഴ് വസ്തുക്കളുപയോഗിച്ച് മതിലിനു മുകളിൽ ചുമർചിത്രം നിർമ്മിച്ചു. ചെണ്ടയാട് മഹാത്മാഗാന്ധി കോളേജിലെ 35ഓളം എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയമാണ് ചിത്രങ്ങൾ സൃഷ്ടിച്ചത്. അതോടൊപ്പം തന്നെ അലങ്കാര ചെടികൾ ഉപയോഗിച്ച് സബ് ജയിൽ പരിസരത്ത് സ്നേഹാരാമം നിർമ്മിച്ചു നൽകുകയും ചെയ്തു.

നഗരസഭ ചെയർപേഴ്സൺ വി. സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കൂത്തുപറമ്പ് എം.ജി കോളേജ് പ്രിൻസിപ്പാൾ ഹരിദാസൻ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കെ. അജിത. ക്ലീൻ സിറ്റി മാനേജർ അബ്ദുൽ സത്താർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബിൻ, ഷിജോ, സന്ദീപ്, ബാബു പണക്കാടൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടാബള്ളി ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189955/mural-using-inorganic-waste-materials)