---
title: "#thaliparamba | തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി"
english_title: "thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189956/thaliparamba"
published_at: "2024-03-07T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e997780522e_WhatsApp_Image_2024-03-07_at_1.10.07_PM.jpeg"
keywords: []
---

# #thaliparamba | തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. 14 ദിവസം നീണ്ടു നിൽക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നടന്നു. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഉച്ചക്ക് ഒരു മണിയോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയാണ് കൊടിയേറ്റ് നിർവ്വഹിച്ചത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. 14 ദിവസം നീണ്ടു നിൽക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നടന്നു. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഉച്ചക്ക് ഒരു മണിയോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയാണ് കൊടിയേറ്റ് നിർവ്വഹിച്ചത്.

തൃച്ചംബരത്തപ്പനായ ഭഗവാൻ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പൻ ബലരാമനും തമ്മിലുള്ള സാഹോദര്യത്തിന്റെയും ബാലലീലകളുടെയും പ്രതീകമാണ് തൃച്ചംബരം ഉത്സവം. മാർച്ച് 20 ന് വൈകീട്ട് നടക്കുന്ന ഭക്തി നിർഭരവും വൈകാരികവുമായ കൂടി പിരിയല്‍ ചടങ്ങോടെയാണ് ഉത്സവം സമാപിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189956/thaliparamba)