---
title: " #kannur | സർവ്വകലാശാല ഇന്റർ ബി എഡ്‌ കോളേജ് ത്രോബാൾ ചാമ്പ്യൻഷിപ്പ്; മടമ്പം പി കെ എം കോളേജ് ചാമ്പ്യന്മാരായി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189960/kannur"
published_at: "2024-03-07T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e99a8012aa4_WhatsApp_Image_2024-03-07_at_1.09.42_PM.jpeg"
keywords: []
---

#  #kannur | സർവ്വകലാശാല ഇന്റർ ബി എഡ്‌ കോളേജ് ത്രോബാൾ ചാമ്പ്യൻഷിപ്പ്; മടമ്പം പി കെ എം കോളേജ് ചാമ്പ്യന്മാരായി

> **Lead Summary:** **കണ്ണൂർ: **സർവ്വകലാശാല ഇന്റർ ബി എഡ്‌ കോളേജ് ത്രോബാൾ ചാമ്പ്യൻഷിപ്പിൽ മടമ്പം പി കെ എം കോളേജ് ചാമ്പ്യന്മാരായി. പഴയങ്ങാടി ക്രസന്റ് ബി എഡ്‌ കോളേജ് റണ്ണറപ്പായി. ആതിഥേയരായ കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ്,ഗവൺമെന്റ് ബ്രെണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ എന്നീ ടീമുകൾ മൂന്നാം സ്ഥാനവും നേടി.

## Article Content

**കണ്ണൂർ: **സർവ്വകലാശാല ഇന്റർ ബി എഡ്‌ കോളേജ് ത്രോബാൾ ചാമ്പ്യൻഷിപ്പിൽ മടമ്പം പി കെ എം കോളേജ് ചാമ്പ്യന്മാരായി. പഴയങ്ങാടി ക്രസന്റ് ബി എഡ്‌ കോളേജ് റണ്ണറപ്പായി. ആതിഥേയരായ കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ്,ഗവൺമെന്റ് ബ്രെണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ എന്നീ ടീമുകൾ മൂന്നാം സ്ഥാനവും നേടി.

കേയി സാഹിബ് ട്രെയിനിംഗ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് കണ്ണൂർ സർവ്വകലാശാല അക്കാദമിക് കമ്മിറ്റി മെമ്പർ ബേബി പുഷ്പലത ഉദ്ഘാടനം ചെയ്തു. ഷരീഫ നൗഫീന സമ്മാന വിതരണം നടത്തി.കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് കായിക വിഭാഗം മേധാവി കെ അബ്ദുൽ റഹ്മാൻ, സിനോജ് ജോസഫ്, ലിബി, നീതു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189960/kannur)