---
title: "#FilmFest | "സമം" കലാലയ മൈക്രോ ഫിലിം ഫെസ്റ്റ്: എൻട്രികൾ ക്ഷണിച്ചു "
english_title: "samam-kalalaya-micro-film-fest-filmfest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189978/samam-kalalaya-micro-film-fest-filmfest"
published_at: "2024-03-07T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9ada4b22f8_IMG-20240307-WA0042.jpg"
keywords: []
---

# #FilmFest | "സമം" കലാലയ മൈക്രോ ഫിലിം ഫെസ്റ്റ്: എൻട്രികൾ ക്ഷണിച്ചു 

> **Lead Summary:** > ‘സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ എന്ന ലക്‌ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ "സമം" പദ്ധതിയുടെ ഭാഗമായി ഭാരത് ഭവന്റെ സംഘാടനത്തിൽ സംസ്ഥാനതലത്തിൽ കലാലയ ഡിജിറ്റൽ ഫിലിം മേക്കിങ് മത്സരം സംഘടിപ്പിക്കുന്നു.

## Article Content

> ‘സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ എന്ന ലക്‌ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ "സമം" പദ്ധതിയുടെ ഭാഗമായി ഭാരത് ഭവന്റെ സംഘാടനത്തിൽ സംസ്ഥാനതലത്തിൽ കലാലയ ഡിജിറ്റൽ ഫിലിം മേക്കിങ് മത്സരം സംഘടിപ്പിക്കുന്നു.

സ്ത്രീധനം, അസമത്വം, പെൺകുട്ടികളോടുള്ള അതിക്രമം തുടങ്ങി സമൂഹത്തിൽ ആപൽക്കരമായി നിലനിൽക്കുന്ന ദുരവസ്ഥകളോട് നീതിപൂർവ്വം പ്രതികരിക്കുന്ന ഫിക്ഷനുകൾ, ശക്തമായ സന്ദേശം നൽകുന്ന റീൽസ്, പ്രതിസന്ധികളോട് പൊരുതി മുന്നേറിയ സ്ത്രീകളുടെ അതിജീവന ജീവിതങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഹ്രസ്വ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മൂന്ന് മുതൽ അഞ്ച് മിനിട്ടുവരെ ദൈർഘ്യമുള്ള ഫിക്ഷനുകൾ, 30 സെക്കന്റു മുതൽ ഒരു മിനിട്ട് വരെ ദൈർഘ്യമുള്ള റീൽസ്, അഞ്ച് മിനിട്ട് വരെ ദൈർഘ്യമുള്ള സ്ത്രീകളുടെ അതിജീവന കരുത്തിന്റെ ജീവിത സാക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഡോക്യുമെന്ററി എന്നീ കലാലയ സൃഷ്ടികൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം samammicrofilmfest@gmail.com. എന്ന മെയിലിലേക്കോ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി ബംഗ്ലാവ്, തൈക്കാട്, 695014 എന്ന വിലാസത്തിൽ പെൻഡ്രൈവിൽ ഏപ്രിൽ എട്ടിനകം അയച്ചു തരേണ്ടതാണ് .

മികച്ച ഫിക്ഷന് ഒരു ലക്ഷം രൂപ, റീൽസ് 50,000 രൂപ, ഡോക്യുമെന്ററി 50,000 രൂപ, എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്കാരങ്ങളാണ് ലഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189978/samam-kalalaya-micro-film-fest-filmfest)