---
title: "#Award |  വി.ജെ.വർഗീസ്‌  വനിതാ കമ്മീഷൻ പുരസ്‌കാരം ഏറ്റുവാങ്ങി"
english_title: "VJ Varghese received the award from the Women's Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189982/vj-varghese-received-the-award-from-the-womens-commission"
published_at: "2024-03-07T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9b33257a1c_IMG-20240307-WA0038.jpg"
keywords: []
---

# #Award |  വി.ജെ.വർഗീസ്‌  വനിതാ കമ്മീഷൻ പുരസ്‌കാരം ഏറ്റുവാങ്ങി

> **Lead Summary:** കേരള വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരം ദേശാഭിമാനി വയനാട്‌ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ വി.ജെ. വർഗീസ്‌ ഏറ്റുവാങ്ങി. തിരുവന്തപുരത്ത്‌ നടന്ന അന്താരാഷ്‌ട്ര വനിതാ ദിനാഘോഷത്തിൽ മന്ത്രി വീണാ ജോർജാണ്‌ പുരസ്‌കാരം സമ്മാനിച്ചത്‌. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച ഫീച്ചറിനാണ്‌ അംഗീകാരം. ചടങ്ങിൽ വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി അധ്യക്ഷയായി. മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത്‌ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കേരള വനിതാ കമ്മീഷൻ മാധ്യമ പുരസ്‌കാരം ദേശാഭിമാനി വയനാട്‌ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ വി.ജെ. വർഗീസ്‌ ഏറ്റുവാങ്ങി. തിരുവന്തപുരത്ത്‌ നടന്ന അന്താരാഷ്‌ട്ര വനിതാ ദിനാഘോഷത്തിൽ മന്ത്രി വീണാ ജോർജാണ്‌ പുരസ്‌കാരം സമ്മാനിച്ചത്‌. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച ഫീച്ചറിനാണ്‌ അംഗീകാരം. ചടങ്ങിൽ വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി അധ്യക്ഷയായി. മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത്‌ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189982/vj-varghese-received-the-award-from-the-womens-commission)