---
title: "മലയാളി യുവാവ് ബഹ്റിനിൽ നിര്യാതനായി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189984/died"
published_at: "2024-03-07T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9b48d7c0bb_Screenshot_20240307-180447_Chrome.jpg"
keywords: []
---

# മലയാളി യുവാവ് ബഹ്റിനിൽ നിര്യാതനായി

> **Lead Summary:** **മനാമ**: കോഴിക്കോട് ദേവർകോവിൽ മണിയലാംകണ്ടി ലത്തീഫ് ബഹ്‌റൈനിൽ നിര്യാതനായി. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പതിമൂന്ന് വർഷത്തിലേറെയായി ഹമദ് ടൗണിലെ മറാസീൽ ട്രേഡിങ്ങിൽ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**മനാമ**: കോഴിക്കോട് ദേവർകോവിൽ മണിയലാംകണ്ടി ലത്തീഫ് ബഹ്‌റൈനിൽ നിര്യാതനായി. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പതിമൂന്ന് വർഷത്തിലേറെയായി ഹമദ് ടൗണിലെ മറാസീൽ ട്രേഡിങ്ങിൽ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിതാവ്: പരേതനായ മണിയാലാംകണ്ടി അമ്മദ്, മാതാവ്: സുബൈദ, ഭാര്യ: നസീറ, മക്കൾ: മാഹിറ, ആയിഷ. സഹോദരങ്ങൾ: റസൽ (ബഹ്‌റൈൻ), റഷീദ് (ദുബൈ) റിയാസ് (ഖത്തർ). മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലയക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189984/died)