---
title: "വനിതാ ദിനം ആഘോഷിച്ചു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189986/peravoor"
published_at: "2024-03-07T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9b564ed519_IMG-20240307-WA0024.jpg"
keywords: []
---

# വനിതാ ദിനം ആഘോഷിച്ചു

> **Lead Summary:** **പേരാവൂർ** : വനിതാ ദിനം ആഘോഷിച്ചു മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ ജെൻഡർ സെൻസിറ്റൈസേഷൻ പരിപാടിയും, വനിതാദിനാഘോഷവും നടന്നു. ട്രാൻസ് വു മണും,മോഡലും, വാർത്ത അവതാരകയുമായ ഇഷാ കിഷോർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : വനിതാ ദിനം ആഘോഷിച്ചു മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ ജെൻഡർ സെൻസിറ്റൈസേഷൻ പരിപാടിയും, വനിതാദിനാഘോഷവും നടന്നു. ട്രാൻസ് വു മണും,മോഡലും, വാർത്ത അവതാരകയുമായ ഇഷാ കിഷോർ പരിപാടി ഉദ്ഘാടനം ചെയ്തു.

എല്ലാ മനുഷ്യരുടെയും ചിന്തയിൽ ട്രാൻസ്ജെൻഡർ സമൂഹത്തെക്കൂടി പരിഗണിക്കണമെന്നും, അങ്ങനെയെങ്കിൽ മാത്രമേ സമൂഹം ഭിന്നലിംഗ സൗഹൃദമാവുകയുള്ളൂ എന്നും ഇഷാ കിഷോർ പറഞ്ഞു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ. മാത്യു അധ്യക്ഷത വഹിച്ചു. വുമൺ സെൽ കോഡിനേറ്റർ ഷാന പി വി സ്വാഗതഭാഷണം നടത്തി. വുമൺ സെൽ സ്റ്റുഡന്റ് കോർഡിനേറ്റർ ആഷ്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189986/peravoor)