---
title: "ശ്രീ ഊർപ്പഴച്ചിക്കാവ് മഹാശിവരാത്രി മഹോത്സവം മാർച്ച് 8-ാം തീയ്യതി മുതൽ"
english_title: "Edakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189991/edakkad"
published_at: "2024-03-07T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9bb9e2a475_Screenshot_20240307-183029_WhatsApp.jpg"
keywords: []
---

# ശ്രീ ഊർപ്പഴച്ചിക്കാവ് മഹാശിവരാത്രി മഹോത്സവം മാർച്ച് 8-ാം തീയ്യതി മുതൽ

> **Lead Summary:** എടക്കാട്: ശ്രീ ഊർപ്പഴച്ചിക്കാവ് മഹാശിവരാത്രി മഹോത്സവം മാർച്ച് 8-ാം തീയ്യതി മുതൽ എടക്കാട് നടാൽ ശ്രീ ഊർപ്പഴച്ചിക്കാവ് ക്ഷേത്രത്തിൽ മാർച്ച് 8 രാത്രി 9 മണിക്ക് ക്ഷേത്രം തന്ത്രിമാരുടെ മുഖ്യ കാർമ്മികത്ത്വത്തിലുള്ള കൊടിയേറ്റത്തോടുകൂടി ഉത്സവത്തിന് തുടക്കമാവുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.

## Article Content

എടക്കാട്: ശ്രീ ഊർപ്പഴച്ചിക്കാവ് മഹാശിവരാത്രി മഹോത്സവം മാർച്ച് 8-ാം തീയ്യതി മുതൽ എടക്കാട് നടാൽ ശ്രീ ഊർപ്പഴച്ചിക്കാവ് ക്ഷേത്രത്തിൽ മാർച്ച് 8 രാത്രി 9 മണിക്ക് ക്ഷേത്രം തന്ത്രിമാരുടെ മുഖ്യ കാർമ്മികത്ത്വത്തിലുള്ള കൊടിയേറ്റത്തോടുകൂടി ഉത്സവത്തിന് തുടക്കമാവുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.

  ശ്രീ ഊർപ്പഴച്ചി ദൈവത്താറീശ്വരൻ്റെ ആരൂഡസ്ഥാനമായ എടക്കാട് ശ്രീ ഊർപ്പഴച്ചിക്കാവിൽ ശ്രീ വേട്ടക്കൊരുമകൻ സ്വാമിക്കും തുല്യപ്രാധാന്യത്തോടെയുള്ള തിടമ്പ് നൃത്തം മാർച്ച് 9 മുതൽ മാർച്ച് 14 വരെ നടക്കും. മാർച്ച് 10 മുതൽ 12 വരെ ഉച്ചയ്ക്ക് 3 മണിക്ക് ക്ഷേത്ര സന്നിധി യിൽ ചാക്യാർകൂത്തും, മാർച്ച് 13 ന് രാത്രി 7.30 ന് മത്തവിലാസം കൂത്തും അവതരിപ്പിക്കുന്നത് ഡോ. അമ്മന്നൂർ രജനീഷ് ചാകാര്യ രാണ് എല്ലാദിവസം വൈകുന്നേരം 5.30 ന് ചെറുതാഴം ദിലീപ് മാരാരും സംഘവും അവതരിപ്പിക്കുന്ന അഷ്ടപദി പഞ്ചവാദ്യ ഘോഷവും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ശശിധരൻ, സെക്രട്ടറി മൃദുല രമേശ്, അഡ്വ ശ്രീകാന്ത് രവി വർമ, സി പിതാംബരൻ നമ്പ്യാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189991/edakkad)