---
title: "പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189999/bjp"
published_at: "2024-03-07T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9c34fdbfe9_n589577982170981854987921ae8009efc398f135097c0a3dd0417e7cc2395baf1b39e5560ecbbef558cb5b.jpg"
keywords: []
---

# പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി: **മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ച‌ടങ്ങില്‍ കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്‍റെ കൈയില്‍ നിന്നും പത്മജ പാർട്ടി അംഗത്വം സ്വീകരിച്ചു.

## Article Content

**ന്യൂഡല്‍ഹി: **മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ച‌ടങ്ങില്‍ കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്‍റെ കൈയില്‍ നിന്നും പത്മജ പാർട്ടി അംഗത്വം സ്വീകരിച്ചു.

ഡല്‍ഹിയിലെത്തിയ പത്മജ ജാവഡേക്കറിന്‍റെ വീട്ടിലെത്തി ചർച്ച നടത്തിയതിനു ശേഷമാണ് ബിജെപി ദേശീയ ആസ്ഥാനത്ത് എത്തി‌യത്. കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് അവഗണന നേരിട്ടെന്നും കരുണാകരൻ ഡിഐസി രൂകരിച്ചപ്പോള്‍ പോലും താൻ കോണ്‍ഗ്രസില്‍ ഉറച്ചു നിന്നെന്നും പത്മജ പറഞ്ഞു. 

വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും പത്മജ പറഞ്ഞു. ബിജെപി ദേശീയ ആസ്ഥാനത്ത് ന‌ടത്തിയ ചടങ്ങില്‍ ടോം വടക്കൻ ഉള്‍പ്പടെ‌യുള്ളവർ പങ്കെടുത്തു.‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189999/bjp)