---
title: "'പദ്മജയുടേത് വിശ്വാസവഞ്ചന, അര്‍ഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു'; കെ സുധാകരൻ"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190000/sudhakaran"
published_at: "2024-03-07T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9c7e02f912_n589588808170981947354688e0230c609740de1e3da6ced6b56b11d366eac2e9d2efd3d27c861bbeb0f586.jpg"
keywords: []
---

# 'പദ്മജയുടേത് വിശ്വാസവഞ്ചന, അര്‍ഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു'; കെ സുധാകരൻ

> **Lead Summary:** **ന്യൂഡല്‍ഹി: **പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. പദ്മജ ഉന്നയിച്ച പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചിട്ടുണ്ട്. പാർട്ടിയില്‍ അർഹമായ സ്ഥാനങ്ങള്‍ കൊടുത്തിട്ടുണ്ട്. എന്നിട്ടും അവർ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത് ദുഖകരമെന്നും സുധാകരൻ പ്രതികരിച്ചു.

## Article Content

**ന്യൂഡല്‍ഹി: **പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. പദ്മജ ഉന്നയിച്ച പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചിട്ടുണ്ട്. പാർട്ടിയില്‍ അർഹമായ സ്ഥാനങ്ങള്‍ കൊടുത്തിട്ടുണ്ട്. എന്നിട്ടും അവർ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത് ദുഖകരമെന്നും സുധാകരൻ പ്രതികരിച്ചു.

പദ്മജ പാർട്ടി വിട്ട് പോകുന്നത് ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസില്‍ നിന്ന് നിരന്തര അവഗണന നേരിട്ടു എന്ന് പരാതിപ്പെട്ടാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ പദ്മജ കോണ്‍ഗ്രസ് വിടുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190000/sudhakaran)