---
title: "ഹൈക്കോടതി ജഡ്ജിമാര്‍ ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് സന്ദര്‍ശിച്ചു"
english_title: " Judges "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190012/judges"
published_at: "2024-03-07T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9d386369b7_n58959944817098224414948c6380498986b16db0272f38746c027365f9f83b43826ba32c672378f8f8b960.jpg"
keywords: []
---

# ഹൈക്കോടതി ജഡ്ജിമാര്‍ ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് സന്ദര്‍ശിച്ചു

> **Lead Summary:** **കൊച്ചി: **ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ സംസ്കരണം, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയവ വില‌യിരുത്തുന്നതിനായി ഹൈക്കോടതി ജഡ്ജിമാർ പ്ലാന്‍റ് സന്ദർശിച്ചു. ജസ്റ്റീസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരാണ് പ്ലാന്‍റ് സന്ദർശിച്ചത്.

## Article Content

**കൊച്ചി: **ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ സംസ്കരണം, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയവ വില‌യിരുത്തുന്നതിനായി ഹൈക്കോടതി ജഡ്ജിമാർ പ്ലാന്‍റ് സന്ദർശിച്ചു. ജസ്റ്റീസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരാണ് പ്ലാന്‍റ് സന്ദർശിച്ചത്.

ബ്രഹ്മപുരത്തെ ബിപിസിഎല്‍ മാലിന്യ പ്ലാന്‍റിന്‍റെ നിർമാണ പുരോഗതിയും ജഡ്ജിമാർ വിലയിരുത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് മാർച്ച്‌ 16 നു കോടതി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ് എന്നിവർ പ്ലാന്‍റ് സന്ദർശിച്ചിരുന്നു. തീപിടുത്തം ഉണ്ടാകാതിരിക്കാൻ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി സംഘം വിലയിരുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190012/judges)