---
title: "കുടുംബപ്രശ്നം; വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190019/dead"
published_at: "2024-03-07T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9d9393ea73_n58960778017098240120214dbd5de2d9268b7e4f280ff1594e2e2e78d00909c8411e8b91083a8ce74d1768.jpg"
keywords: []
---

# കുടുംബപ്രശ്നം; വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം:** വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബർ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലറ കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**തിരുവനന്തപുരം:** വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബർ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലറ കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടർന്ന് അയല്‍വാസികള്‍ തീ അണയ്ക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് നസറുദ്ദീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നസറൂദ്ദീനും ഭാര്യയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നസറൂദ്ദീൻ ഇവിടെ ഒറ്റയ്‌ക്കായിരുന്നു താമസം. വീട് ഭാഗികമായി കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190019/dead)