---
title: "ലോക വനിതാ ദിനം ആചരിച്ചു"
english_title: "Women's day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190023/womens-day"
published_at: "2024-03-07T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9dd2c77ac5_IMG-20240307-WA0006.jpg"
keywords: []
---

# ലോക വനിതാ ദിനം ആചരിച്ചു

> **Lead Summary:** **പേരാവൂർ:** ഗവ.ഐ റ്റി ഐ ട്രെയിനീസ് കൗൺസിലും വുമൺ എംപവർമെൻ്റ് കമ്മറ്റിയും ചേർന്ന് ലോക വനിതാ ദിനം ആചരിച്ചു. വനിതാ ദിനാചരണം ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ലോക വനിതാ ദിനത്തിൻ്റെ പ്രസക്തിയെക്കുറിച്ചും ഹെലൻ കെല്ലർ, മയിലമ്മ, മേരി കോം എന്നീ പ്രശസ്തരായ 3 വനിതകളെ കുറിച്ച് ചർച്ചയും നടന്നു.

## Article Content

**പേരാവൂർ:** ഗവ.ഐ റ്റി ഐ ട്രെയിനീസ് കൗൺസിലും വുമൺ എംപവർമെൻ്റ് കമ്മറ്റിയും ചേർന്ന് ലോക വനിതാ ദിനം ആചരിച്ചു. വനിതാ ദിനാചരണം ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ലോക വനിതാ ദിനത്തിൻ്റെ പ്രസക്തിയെക്കുറിച്ചും ഹെലൻ കെല്ലർ, മയിലമ്മ, മേരി കോം എന്നീ പ്രശസ്തരായ 3 വനിതകളെ കുറിച്ച് ചർച്ചയും നടന്നു.

ഇൻ്റർ ഐ റ്റി ഐ ട്രെയിനീസ് കൗൺസിലർ മിഥുന രമേശ് സ്വാഗതം പറഞ്ഞു. ജൂനിയർ ഇൻസ്ട്രക്ടർ ആരതി കെ, ആർട്സ് ക്ലബ് സെക്രട്ടറി അജ്ഞലി പി.പി, അമയ ടി.പി, അഞ്ജലി കെ.കെ., വിസ്മയ കെ.കെ, ചെയർമാൻ ജിഷ്ണു ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ഷിബു പി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190023/womens-day)