---
title: "'എല്ലിൻ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണു കോണ്‍ഗ്രസില്‍ ഉള്ളത്'; പരിഹസിച്ച്‌ മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190041/chief-minister"
published_at: "2024-03-07T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9ec537ef19_n58961746217098291118805cc681118717b28a887a7eded04e2aa1de3f2fd95f6e1bd4c7e6622a51a78a36.jpg"
keywords: []
---

# 'എല്ലിൻ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണു കോണ്‍ഗ്രസില്‍ ഉള്ളത്'; പരിഹസിച്ച്‌ മുഖ്യമന്ത്രി

> **Lead Summary:** **കണ്ണൂർ:** എല്ലിൻ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണു കോണ്‍ഗ്രസില്‍ ഉള്ളതെന്ന് പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസി ജയിച്ചാല്‍ കോണ്‍ഗ്രസ് ആയി നില്‍ക്കുമെന്ന് ആർക്കെങ്കിലും ഗ്യാരന്റി പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂർ പാർലമെന്റ് മണ്ഡലം എല്‍ഡിഎഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ‌വിമർശനം.

## Article Content

**കണ്ണൂർ:** എല്ലിൻ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണു കോണ്‍ഗ്രസില്‍ ഉള്ളതെന്ന് പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസി ജയിച്ചാല്‍ കോണ്‍ഗ്രസ് ആയി നില്‍ക്കുമെന്ന് ആർക്കെങ്കിലും ഗ്യാരന്റി പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂർ പാർലമെന്റ് മണ്ഡലം എല്‍ഡിഎഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ‌വിമർശനം.

ബിജെപിയുമായി വിലപേശി ഉറപ്പിച്ചിരിക്കുന്ന പലരും കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസുകാർ എപ്പോള്‍ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.

ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പ്. ബിജെപിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികള്‍ക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190041/chief-minister)