---
title: "അടയ്ക്കാത്തോട് കോച്ചിക്കുളത്ത് ആന മതിലും കടന്ന് കാട്ടാന: കൃഷി നശിപ്പിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190108/kelakam"
published_at: "2024-03-08T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaa04fdf0cf_Screenshot_20240308-103339_WhatsApp.jpg"
keywords: []
---

# അടയ്ക്കാത്തോട് കോച്ചിക്കുളത്ത് ആന മതിലും കടന്ന് കാട്ടാന: കൃഷി നശിപ്പിച്ചു

> **Lead Summary:** **കേളകം** : കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കോച്ചിക്കുളത്ത് ആന മതിലും കടന്ന് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. കോച്ചികുളം സ്വദേശി കൊല്ലക്കുന്നേൽ തങ്കച്ചന്റെ വാഴകൃഷിയാണ് കാട്ടാന നശിപ്പിച്ചത്. കർഷകൻ നട്ട പുല്ലും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസത്തിനിടയിൽ തന്നെ പല തവണ കാട്ടാനകൾ തങ്കച്ചന്റെ കാർഷികവിളകൾ നശിപ്പിച്ചിരുന്നു.

## Article Content

**കേളകം** : കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കോച്ചിക്കുളത്ത് ആന മതിലും കടന്ന് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. കോച്ചികുളം സ്വദേശി കൊല്ലക്കുന്നേൽ തങ്കച്ചന്റെ വാഴകൃഷിയാണ് കാട്ടാന നശിപ്പിച്ചത്. കർഷകൻ നട്ട പുല്ലും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസത്തിനിടയിൽ തന്നെ പല തവണ കാട്ടാനകൾ തങ്കച്ചന്റെ കാർഷികവിളകൾ നശിപ്പിച്ചിരുന്നു.

കാട്ടാന കൃഷിയിടത്തിൽ എത്തിയിട്ടും പഞ്ചായത്തോ വനംവകുപ്പോ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. പ്രദേശത്തിന് സമീപമുള്ള മുട്ടുമാറ്റിയിലും കാട്ടാന ശല്യം രൂക്ഷമാണ്. ആനമതിലിന് ഉയരമില്ലാത്തതിനാൽ കാട്ടാനകൾ പ്രദേശത്ത് എത്തുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190108/kelakam)