---
title: "#Congress : കെ.മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ.സി; കോണ്‍ഗ്രസ് പട്ടികയിലെ വമ്പന്‍ ട്വിസ്റ്റുകള്‍ ഇങ്ങനെ"
english_title: "big twists in the Congress list"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190132/big-twists-in-the-congress-list"
published_at: "2024-03-08T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaadfdbf57f_kc.jpg"
keywords: []
---

# #Congress : കെ.മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ.സി; കോണ്‍ഗ്രസ് പട്ടികയിലെ വമ്പന്‍ ട്വിസ്റ്റുകള്‍ ഇങ്ങനെ

> **Lead Summary:** ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റ്. ടി.എന്‍ പ്രതാപനെ മാറ്റി കെ. മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം.

## Article Content

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റ്. ടി.എന്‍ പ്രതാപനെ മാറ്റി കെ. മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വടകരയില്‍ ഷാഫി പറമ്പിലാകും സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുമാണ് ലഭിക്കുന്ന വിവരം.

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നറുക്ക് വീഴും. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.പി.മാര്‍ മത്സരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങളെടുത്തിരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തില്‍ തന്നെ നിന്ന് ബി.ജെ.പി.യെ പരാജയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത്തരം നിര്‍ദേശങ്ങളോടെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം കേന്ദ്രത്തിന് പട്ടിക കൈമാറിയിട്ടുണ്ട്.

അതേസമയം പത്മജയുടെ ബി.ജെ.പി പ്രവേശനം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് എതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടത് ക്യാമ്പിന്റെ ആലോചന. ഇന്ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190132/big-twists-in-the-congress-list)