---
title: "#Shivaratri  | ശിവരാത്രി ആഘോഷം ഇന്ന്: മഹേശ്വര സ്തുതികളുമായി ക്ഷേത്രങ്ങൾ "
english_title: "Shivaratri celebrations today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190135/shivaratri-celebrations-today"
published_at: "2024-03-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eab0325202b_kl_3_20-sixteen_nine.jpg"
keywords: []
---

# #Shivaratri  | ശിവരാത്രി ആഘോഷം ഇന്ന്: മഹേശ്വര സ്തുതികളുമായി ക്ഷേത്രങ്ങൾ 

> **Lead Summary:** **കണ്ണൂർ: **ശിവരാത്രി ആഘോഷം വെള്ളിയാഴ്‌ച. വിപുലമായ ചടങ്ങുകളും ആഘോഷങ്ങളുമായി ക്ഷേത്രങ്ങൾ. ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശനിയാഴ്ച വെളുക്കുവോളം കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. തളാപ്പ്

## Article Content

**കണ്ണൂർ: **ശിവരാത്രി ആഘോഷം വെള്ളിയാഴ്‌ച. വിപുലമായ ചടങ്ങുകളും ആഘോഷങ്ങളുമായി ക്ഷേത്രങ്ങൾ. ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശനിയാഴ്ച വെളുക്കുവോളം കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. തളാപ്പ്

സുന്ദരേശ്വര ക്ഷേത്രത്തിൽ: വെള്ളിയാഴ്‌ച പുലർച്ചെ നാലിന് ചടങ്ങുകൾ തുടങ്ങും. 5.45-ന് ഗുരുപൂജ. രാവിലെ ഒൻപതിനും വൈകീട്ട് 5.30-നും ശീവേലി എഴുന്നള്ളത്ത്. വൈകീട്ട് ശീവേലിക്ക് ശേഷം സമൂഹദീപാർച്ചന, ഭജന. രാത്രി 8.15 മുതൽ നൃത്ത അരങ്ങേറ്റം, ശിവപൂജാർച്ചന, അഭിഷേകം, 'കൊട്ടിയൂരപ്പൻ' കഥാപ്രസംഗം.

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ: രാവിലെ 6.30-ന് ലക്ഷാർച്ചന. വൈകീട്ട് കലാപരിപാടികൾ.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ : വെള്ളിയാഴ്‌ച പുലർച്ചെ നാലിന് നടതുറക്കും. രാവിലെ പത്തോടെ (ഉച്ചപൂജയ്ക്ക് ശേഷം) സ്ത്രീകൾക്ക് പ്രവേശനമുണ്ടാകും. രാത്രി ഒൻപതിന് ആനപ്പുറത്ത് ശ്രീഭൂതബലി എഴുന്നള്ളത്ത്. പന്ത്രണ്ടോടെ തൃച്ചംബരത്തുനിന്നും ഉത്സവം എഴുന്നള്ളത്തും ശങ്കരനാരായണ പൂജയും.

മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ: വൈകീട്ട് ഏഴിന് അത്താഴപൂജ, ശ്രീഭൂതബലി. എട്ടിന് തിടമ്പ് നൃത്തം, ഒൻപതിന് നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.

മാടായി വടുകുന്ദ ശിവക്ഷേത്രത്തിൽ: വൈകീട്ട് 6.30-ന് ചുറ്റുവിളക്ക്. 7.30-ന് തിരുവാതിരകളി, കൈകൊട്ടിക്കളി, തുടർന്ന് നൃത്തനൃത്യങ്ങൾ, നാടൻപാട്ട്.

ചൊവ്വ മഹാശിവക്ഷേത്രത്തിൽ: വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അഷ്ടാഭിഷേകം, ശിവപൂജ. രാത്രി വൈകുംവരെ ഭജനയും വിവിധ കലാപരിപാടികളുമുണ്ടാകും.

ചാലാട് ധർമശാസ്‌താ ക്ഷേത്രം, കോട്ടയം തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം, ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം, ഇരിട്ടി കീഴൂർ മഹാദേവ ക്ഷേത്രം, പനോന്നേരി ശിവക്ഷേത്രം, പട്ടാന്നൂർ കൊവൂർ അയ്യപ്പൻ കാവ്, കൊടോളിപ്രം കുന്നോത്ത് കവരിശ്ശേരി മഹാശിവ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലും വിവിധ ചടങ്ങുകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190135/shivaratri-celebrations-today)