---
title: "#Sabarimala | ശബരിമലയിൽ നാണയമെണ്ണാൻ യന്ത്രങ്ങൾ "
english_title: "Coin counting machines at Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190137/coin-counting-machines-at-sabarimala"
published_at: "2024-03-08T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eab23f397c5_Screenshot_2024-03-08-12-07-06-41_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Sabarimala | ശബരിമലയിൽ നാണയമെണ്ണാൻ യന്ത്രങ്ങൾ 

> **Lead Summary:** **തിരുവനന്തപുരം**: ശബരിമലയിൽ നാണയമെണ്ണാൻ നിർമിതബുദ്ധി കാമറയടക്കമുള്ള ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്നു. വിഷുവിനുമുമ്പ്‌ ഒന്നും അടുത്ത തീർഥാടനകാലത്തിനുമുമ്പ്‌ രണ്ടും ഉൾപ്പെടെ മൂന്ന്‌ യന്ത്രങ്ങളാണ്‌ സ്ഥാപിക്കുക. തഞ്ചാവൂർ ശാസ്‌ത്ര സർവകലാശാലയുടെ സഹകരണത്തോടെ തിരുച്ചിറപ്പള്ളി ഒഗുറായി കമ്പനിയാണ്‌ ഇവയെത്തിക്കുന്നത്‌. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ധാരണപത്രം ഒപ്പിട്ടു.

## Article Content

**തിരുവനന്തപുരം**: ശബരിമലയിൽ നാണയമെണ്ണാൻ നിർമിതബുദ്ധി കാമറയടക്കമുള്ള ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്നു. വിഷുവിനുമുമ്പ്‌ ഒന്നും അടുത്ത തീർഥാടനകാലത്തിനുമുമ്പ്‌ രണ്ടും ഉൾപ്പെടെ മൂന്ന്‌ യന്ത്രങ്ങളാണ്‌ സ്ഥാപിക്കുക. തഞ്ചാവൂർ ശാസ്‌ത്ര സർവകലാശാലയുടെ സഹകരണത്തോടെ തിരുച്ചിറപ്പള്ളി ഒഗുറായി കമ്പനിയാണ്‌ ഇവയെത്തിക്കുന്നത്‌. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ധാരണപത്രം ഒപ്പിട്ടു.

സ്ഥാപിക്കാനുള്ള ചെലവ് നാല് കോടി രൂപയും വിശ്വാസികളുടെ സംഭാവനയാണ്. അറ്റകുറ്റപ്പണിക്കുള്ള തുക ധനലക്ഷ്‌മി ബാങ്ക്‌ വഹിക്കും. യന്ത്രത്തിൽ മൂന്നു ലൈനുകളുണ്ടാകും. ഒരു ലൈനിൽ മിനിറ്റിൽ 600 നാണയം കൈകാര്യം ചെയ്യാം. ഭസ്‌മവും മഞ്ഞൾപ്പൊടിയുമടക്കം വൃത്തിയാക്കി കാമറാ സംവിധാനം ഉപയോഗിച്ച്‌ എണ്ണിത്തിട്ടപ്പെടുത്തി വേർതിരിച്ച്‌ ലഭിക്കും. വിദേശ നാണയങ്ങൾ പ്രത്യേകമായി തരംതിരിക്കും. പുതിയ നാണയങ്ങൾ എണ്ണാനും സംവിധാനമുണ്ട്‌.

ദിവസം തുടർച്ചയായി 16 മണിക്കൂർ പ്രവർത്തിപ്പിക്കാം. തീർഥാടനകാലത്തിനുശേഷം അറുനൂറോളം പേർ ആഴ്‌ചകളെടുത്താണ്‌ നാണയങ്ങൾ എണ്ണിയിരുന്നത്‌. ഇക്കഴിഞ്ഞ തീർഥാടനകാലത്ത്‌ 12 കോടി രൂപയുടെ നാണയങ്ങളാണ്‌ ലഭിച്ചത്‌. എണ്ണി തിട്ടപ്പെടുത്താൻ 3.82 കോടി രൂപ ചെലവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190137/coin-counting-machines-at-sabarimala)