---
title: "#Bypass | മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ട്രയല്‍ റണ്‍ വിജയകരം; ഇനി കാത്തിരിപ്പിൻ്റെ നിമിഷങ്ങൾ  "
english_title: "Muzhapilangad-Mahi bypass trial run successful"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190140/muzhapilangad-mahi-bypass-trial-run-successful"
published_at: "2024-03-08T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eab3a7856bc_Screenshot_2024-03-08-12-13-17-12_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Bypass | മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ട്രയല്‍ റണ്‍ വിജയകരം; ഇനി കാത്തിരിപ്പിൻ്റെ നിമിഷങ്ങൾ  

> **Lead Summary:** **കണ്ണൂര്‍:** നാല്‍പത്തിയാറുവര്‍ഷത്തെ യാത്രക്കാരുടെ പ്രതീക്ഷയായ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡ് ദേശീയപാത അധികൃതര്‍ ട്രയല്‍ റണ്ണിനായി തുറന്നു കൊടുത്തു. വ്യാഴാഴ്ച്ച മുതല്‍ അഞ്ചുദിവസത്തേക്കാണ് ട്രയില്‍ റണ്ണിനായി തുറന്നു കൊടുത്തത്. മാര്‍ച്ച് പതിനൊന്നിന് ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ നല്‍കുന്ന സൂചന.

## Article Content

**കണ്ണൂര്‍:** നാല്‍പത്തിയാറുവര്‍ഷത്തെ യാത്രക്കാരുടെ പ്രതീക്ഷയായ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡ് ദേശീയപാത അധികൃതര്‍ ട്രയല്‍ റണ്ണിനായി തുറന്നു കൊടുത്തു. വ്യാഴാഴ്ച്ച മുതല്‍ അഞ്ചുദിവസത്തേക്കാണ് ട്രയില്‍ റണ്ണിനായി തുറന്നു കൊടുത്തത്. മാര്‍ച്ച് പതിനൊന്നിന് ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ നല്‍കുന്ന സൂചന.

മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുളള 18.6 കിലോമീറ്റര്‍ ബൈപ്പാസ് നിര്‍മാണമാണ് പൂര്‍ത്തിയായത്. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല.

2018-ലാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയേഴിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കരുതിയിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നടന്നിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190140/muzhapilangad-mahi-bypass-trial-run-successful)