---
title: "#BJP | ബി.ജെ.പി. നേതാവ് ഡി.അശ്വിനി ദേവ് അന്തരിച്ചു "
english_title: "BJP Leader D. Ashwani Dev passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190149/bjp-leader-d-ashwani-dev-passed-away"
published_at: "2024-03-08T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eab903aaa7e_Screenshot_2024-03-08-12-33-15-69_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #BJP | ബി.ജെ.പി. നേതാവ് ഡി.അശ്വിനി ദേവ് അന്തരിച്ചു 

> **Lead Summary:** കായംകുളം: കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വിനി ദേവ് അന്തരിച്ചു. 1983 ൽ വിദ്യാർഥി മോർച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്. യുവമോർച്ചയുടെ ആദ്യകാല ജില്ല ജനറൽ സെക്രട്ടറി, എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

## Article Content

കായംകുളം: കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വിനി ദേവ് അന്തരിച്ചു. 1983 ൽ വിദ്യാർഥി മോർച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്. യുവമോർച്ചയുടെ ആദ്യകാല ജില്ല ജനറൽ സെക്രട്ടറി, എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

കായംകുളം ശ്രീരാമകൃഷ്‌ണാശ്രമം മുൻ സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം വാരണപ്പള്ളിൽ കുടുംബാഗമാണ്. അവിവാഹിതനാണ്. ഒന്നര വർഷം മുൻപ് കായംകുളത്ത് വെച്ചുണ്ടായ അപകടത്തിൽ അശ്വിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190149/bjp-leader-d-ashwani-dev-passed-away)