---
title: "കൂത്തുപറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നാളെ നടക്കും "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190168/koothuparamba"
published_at: "2024-03-08T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eac85ded927_IMG-20240308-WA0040.jpg"
keywords: []
---

# കൂത്തുപറമ്പ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നാളെ നടക്കും 

> **Lead Summary:** **കൂത്തുപറമ്പ്**: ഗവ: ഹയർ സെക്കൻറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് 9 ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്**: ഗവ: ഹയർ സെക്കൻറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് 9 ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കൂത്തുപറമ്പ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ 2020-21ൽ ഈ പദ്ധതി ആരംഭിക്കുകയും . ജില്ലയ്ക്കും സംസ്ഥാനത്തിനകത്തും നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂളിലെ എസ് പി സി യൂണിറ്റ് കാഴ്ചവച്ചിട്ടുള്ളത്.

രണ്ടു വർഷത്തെ നിരന്തരമായ പരിശീലനം ലഭിച്ച ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സീനിയർ കാഡറ്റുകലളായ 22 പെൺകുട്ടികളും 20 ആൺകുട്ടികളും അടങ്ങിയ മൂന്നാമത്തെ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് 9 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുകയാണ്. വിശിഷ്ടാതിഥിയായി കെ .പി .മോഹനൻ എം.എൽ.എ സേനാംഗങ്ങളുടെ ജനറൽ സല്യൂട്ട് സ്വീകരിക്കും. നഗരസഭ ചെയർപേഴ്സൺ വി സുജാത എസ്പിസി പതാക ഉയർത്തും.

കൂത്തുപറമ്പ് എസിപികൂത്തുപറമ്പ് എസ് സി പി കെ. വി വേണുഗോപാൽ മികച്ച കേഡറ്റുകൾക്ക് ഉപഹാരദാനം നൽകും രണ്ട് പ്ലട്ടൂണുകളയി നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ യധുരാജ് .സി ആര്യ നന്ദ പി കെ എന്നിവർ പ്ലാടൂൺ കമാൻഡർമാരായും പരേഡ് സെക്കൻഡ് ഇൻ കമാൻഡർ ശിവാനി ജയരാജും, പരേഡ് കമാൻഡർ ഇൻ ചീഫ് ആശിഷ്. കെ . എന്നിവർ പരേഡ് നയിക്കും വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രധാനധ്യാപകൻ ദിനേശൻ. കെ , പിടിഎ പ്രസിഡണ്ട് ശരത് കുമാർ. വി . സി. പി. ഓ. പ്രകാശൻ പി , എ.സി.പി.ഒ രസ്ന . കെ 'സൂപ്പർ സീനിയർ കേഡറ്റ് സിദ്ധാർത്ഥ്. സി.പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190168/koothuparamba)