---
title: "#ITM |  "ഐ.ടി.എം ഫെസ്റ്റ് 2024" മാർച്ച് ഒമ്പതിന് "
english_title: "ITM Fest 2024 on March 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190171/itm-fest-2024-on-march-9"
published_at: "2024-03-08T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaca98e903c_IMG-20240308-WA0005.jpg"
keywords: []
---

# #ITM |  "ഐ.ടി.എം ഫെസ്റ്റ് 2024" മാർച്ച് ഒമ്പതിന് 

> **Lead Summary:** > **കണ്ണൂർ:** ഹിറാ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മയ്യിൽ ഐ.ടി.എം ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിൽ "ഐ.ടി.എം ഫെസ്റ്റ് 2024" കലാ-സാംസ്‌കാരിക പരിപാടി മാർച്ച് 9ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

> **കണ്ണൂർ:** ഹിറാ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മയ്യിൽ ഐ.ടി.എം ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിൽ "ഐ.ടി.എം ഫെസ്റ്റ് 2024" കലാ-സാംസ്‌കാരിക പരിപാടി മാർച്ച് 9ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഐ.ടി.എം ഗ്രൂപ്പിന് കീഴിലുള്ള ഐ.ടി.എം, എം.ബി.എ, ഐ.ടി.എം കോളേജ് ഓഫ് ആർട്‌സ് & സയൻസ്, ഐ.ടി.എം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.ടി.എം പബ്ലിക് സ്‌കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തുന്ന പരിപാടി പ്രശസ്‌ത സിനിമാതാരം നാദിർഷ ഉദ്ഘടാനം ചെയ്യും. ഐ.ടി.എം ചെയർമാൻ പ്രൊഫ. കെ.കെ. മുനീർ അധ്യക്ഷത വഹിക്കും.

തുടർന്ന് ഐ.ടി.എം സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും. പ്രസ്‌തുത പരിപാടിയിൽ പ്രശസ്ത‌ ഓടകുഴൽ കലാകാരൻ ആഷിഖ് ലൈവ് ഷോ അവതരിപ്പിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും നടക്കും. പരിപാടിയിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ പ്രൊഫ. കെ.കെ മുനീർ, സി. അബ്ദുൽ ജബ്ബാർ, ടി. രതീഷ്, ആർ. അഭിലാഷ്, എൻ.കെ. അനിൽകുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190171/itm-fest-2024-on-march-9)