---
title: "‘മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരനും’; ഫ്ളക്സ് ബോർഡ് വച്ച് ബിജെപി"
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190220/malappuram"
published_at: "2024-03-08T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eafdf9354a0_IMG-20240308-WA0044.jpg"
keywords: []
---

# ‘മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരനും’; ഫ്ളക്സ് ബോർഡ് വച്ച് ബിജെപി

> **Lead Summary:** **മലപ്പുറം** :കെ കരുണാകരന്റെ ചിത്രമുള്ള ഫ്‌ളക്‌സ് വച്ച് ബിജെപി. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. മലപ്പുറം നിലമ്പൂരിലാണ് മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരന്റെ ചിത്രം വച്ചത്. ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ബിജെപിയിൽ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വൻ സ്വീകരണമാണ് ബിജെപി ഒരുക്കിയത്.

## Article Content

**മലപ്പുറം** :കെ കരുണാകരന്റെ ചിത്രമുള്ള ഫ്‌ളക്‌സ് വച്ച് ബിജെപി. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. മലപ്പുറം നിലമ്പൂരിലാണ് മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരന്റെ ചിത്രം വച്ചത്. ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ബിജെപിയിൽ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വൻ സ്വീകരണമാണ് ബിജെപി ഒരുക്കിയത്.

കോൺഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ വിമർശിക്കുകയും ചെയ്തു. കോൺഗ്രസിൽ ദിവസവും താൻ അപമാനിക്കപ്പെട്ടു. മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കളുണ്ടാക്കിയെന്നും പത്മജ ആരോപിച്ചു. തന്റെ തോൽവിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ല, അവർക്കതിന് സമയമില്ല. കെ കരുണാകരന് സ്മാരകം പണിയാൻ ഫണ്ട് സ്വരൂപിക്കാൻ പോലും അനുവദിച്ചില്ലെന്നും പത്മജ വേണു​ഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190220/malappuram)