---
title: "ആറ്റിങ്ങലില്‍ 1.72 ലക്ഷം വോട്ടുകളില്‍ കൃത്രിമമെന്ന് അടൂര്‍ പ്രകാശ്"
english_title: "Adoor prakash "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190242/adoor-prakash"
published_at: "2024-03-08T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb192c30670_n58987879617099061414924d18a706b6e4c38e6eafb902ac0980d52b5095da81f3202ab4b5675e005b028a.jpg"
keywords: []
---

# ആറ്റിങ്ങലില്‍ 1.72 ലക്ഷം വോട്ടുകളില്‍ കൃത്രിമമെന്ന് അടൂര്‍ പ്രകാശ്

> **Lead Summary:** **തിരുവനന്തപുരം: **ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ വോട്ടർപ്പട്ടികയില്‍ 1.72 ലക്ഷം വോട്ടുകളില്‍ കൃത്രിമം ഉണ്ടെന്ന് അടൂർ പ്രകാശ് എംപി. ഇത് സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

## Article Content

**തിരുവനന്തപുരം: **ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ വോട്ടർപ്പട്ടികയില്‍ 1.72 ലക്ഷം വോട്ടുകളില്‍ കൃത്രിമം ഉണ്ടെന്ന് അടൂർ പ്രകാശ് എംപി. ഇത് സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 1.12 ലക്ഷം വോട്ടുകളിലുണ്ടായിരുന്ന ഇരട്ടിപ്പിനെതിരേ അടൂർ പ്രകാശ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച്‌ ഇരട്ടിപ്പ് വോട്ടുകള്‍ റദ്ദാക്കിയിരുന്നു.

ഇത്തവണയും വോട്ടർപ്പട്ടികയിലെ പേജുകള്‍ ഉള്‍പ്പെടെയാണ് അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ പരിശോധന നടക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം അടൂർ പ്രകാശ് പരാജയപ്പെടുമെന്നുള്ള ആശങ്ക കാരണമാണ് പരാതിയുമായി പോകാൻ കാരണമെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനിടെ എല്‍ഡിഎഫ് സ്ഥാനാർഥി വി. ജോയിയും ബിജെപി സ്ഥാനാർഥി വി. മുരളീധരനും പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. അടൂർ പ്രകാശും പ്രചരണ രംഗത്തുണ്ടെങ്കിലും കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190242/adoor-prakash)