---
title: "സ്വയം പ്രതിരോധ പരിശീലന പരിപാടി"
english_title: "Traing program "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190244/traing-program"
published_at: "2024-03-08T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb19e5134df_IMG-20240308-WA0001.jpg"
keywords: []
---

# സ്വയം പ്രതിരോധ പരിശീലന പരിപാടി

> **Lead Summary:** **സുൽത്താൻ ബത്തേരി:** ലോക വനിതാ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിനു കീഴിലെ സെൽഫ് ഡിഫെൻസ് പരിശീലകരും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ബത്തേരി ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ വച്ച് ബ്ലോക്കിനു കീഴിലെ വിവിധ വിദ്യാർത്ഥികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**സുൽത്താൻ ബത്തേരി:** ലോക വനിതാ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിനു കീഴിലെ സെൽഫ് ഡിഫെൻസ് പരിശീലകരും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ബത്തേരി ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ വച്ച് ബ്ലോക്കിനു കീഴിലെ വിവിധ വിദ്യാർത്ഥികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ് നേതൃത്വം നൽകിയ പരിപാടിയിൽ വനിതാ പോലീസുകാരായ വി ഫൗസിയ, ജെ ജെഷിത, രേഷ്മ തുടങ്ങിയവർ സ്വയം പരിശീലന ക്ലാസ് നൽകി. ജില്ലാ ശിശുവികസന ഓഫീസിലെ സോഷ്യൽ വർക്കറായ അശ്വതി തോമസ് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ വനിതാ സ്വയം പ്രതിരോധ പരിശീലകരായ സിവിൽ പോലീസ് ഓഫീസർമാരെ മൊമെന്റോ നൽകി ആദരിച്ചു. അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190244/traing-program)