---
title: "ആന തുരത്തൽ രണ്ടാം ഘട്ടം; ആദ്യ ദിവസം നാലു കിലോമീറ്റർ പിന്നിട്ട് ബ്ലോക്ക് നാലിൽ എത്തിയത് 13 ആനകൾ"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190255/aralam-farm"
published_at: "2024-03-08T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb2449719f7_Screenshot_20240308-200639.png"
keywords: []
---

# ആന തുരത്തൽ രണ്ടാം ഘട്ടം; ആദ്യ ദിവസം നാലു കിലോമീറ്റർ പിന്നിട്ട് ബ്ലോക്ക് നാലിൽ എത്തിയത് 13 ആനകൾ

> **Lead Summary:** **ആറളം ഫാം: **മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആനയെ തുരത്തൽ ആദ്യ ദിവസമായ ഇന്നലെ 13 ആനകളെ ബ്ലോക്ക് നാലിൽ വരെ എത്തിച്ചെങ്കിലും ഫാമിന്റെ അതിർത്തി കടത്താൻ കഴിയാതെ വന്നതോടെ വൈകുന്നേരം 5.30 ഓടെ ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു. ആനകൾ നിലയിറപ്പിച്ചിരിക്കുന്ന ബ്ലോക്ക് വിട്ട് മറ്റെവിടേക്കും ചിതറി പോകാതെ രാത്രിയിൽ ദൗത്യസംഘം പെട്രോളിങ്ങ് ഏർപ്പെടുത്തും.

## Article Content

**ആറളം ഫാം: **മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആനയെ തുരത്തൽ ആദ്യ ദിവസമായ ഇന്നലെ 13 ആനകളെ ബ്ലോക്ക് നാലിൽ വരെ എത്തിച്ചെങ്കിലും ഫാമിന്റെ അതിർത്തി കടത്താൻ കഴിയാതെ വന്നതോടെ വൈകുന്നേരം 5.30 ഓടെ ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു. ആനകൾ നിലയിറപ്പിച്ചിരിക്കുന്ന ബ്ലോക്ക് വിട്ട് മറ്റെവിടേക്കും ചിതറി പോകാതെ രാത്രിയിൽ ദൗത്യസംഘം പെട്രോളിങ്ങ് ഏർപ്പെടുത്തും.

ദൗത്യത്തിലെ ആദ്യ ദിവസമായാ ഇന്ന് ഏകദേശം നാലു കിലോമീറ്റർ ദൂരം പിന്നിട്ടു. വീണ്ടും നാലു കിലോമീറ്റർ കൂടി പിന്നിട്ടാൽ മാത്രമേ ആനകളെ വനത്തിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ആറളം ഫാമിലെ കൃഷി ഇടങ്ങളിൽ നിന്നും ആനകളെ തുരത്തുന്ന രണ്ടാം ഘട്ടത്തിൻറെ ആദ്യ ദിവസം രാവിലെ 7.30 ഓടെ ബ്ലോക്ക് ഒന്നിൽ നിന്നും ആരംഭിച്ചു.

ബ്ലോക്ക് ഒന്ന്, രണ്ട്, അഞ്ച് എന്നിവിടങ്ങളിൽ നിന്നും സംഘം കണ്ടെത്തിയ ആനകളെ ഉച്ചയോടെ ബ്ലോക്ക് ഏട്ടിലെ ഫോറസ്റ്റ് ബിറ്റിൽ എത്തിക്കുക ആയിരുന്നു. ഇവിടെ നിന്നും ആനകളെ വീണ്ടും തുരത്താൻ ശ്രമിച്ചെങ്കിലും വെയിൽ കനത്തതോടെ ആനകൾ മാറാൻ കൂട്ടാക്കാതെ വന്നതോടെ തുരത്തൽ താൽകാലികമായി നിർത്തിവച്ചു.

3 മണിക്ക് ശേഷം 13 ഓളം വരുന്ന ആനകളെ ബ്ലോക്ക് എട്ടിൽ നിന്നും തുരത്തി ബ്ലോക്ക് നാലിലെ ഫാം സ്കൂളിന് സമീപം എത്തിച്ചെങ്കിലും ഓടന്തോട് - കീഴ്പ്പള്ളി റോഡ് മുറിച്ചുകടക്കാൻ കൂട്ടാക്കാതെ ആനകൂട്ടം ബ്ലോക്ക് നാലിൽ തന്നെ നില ഉറപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190255/aralam-farm)