---
title: "വനിതാ ദിനാചാരണം നടത്തി"
english_title: "Women's day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190273/womens-day"
published_at: "2024-03-08T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb357917081_IMG-20240308-WA0007.jpg"
keywords: []
---

# വനിതാ ദിനാചാരണം നടത്തി

> **Lead Summary:** **പെരളശ്ശേരി: **വെള്ളച്ചാൽ, മഹാത്മാ വായനശാല &ഗ്രന്ഥലയവും മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനാചാരണംവിവിധ പരിപാടികളോടെ നടത്തി. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീജാ കണ്ണൊത്തിന്റെ അദ്ധ്യക്ഷതയിൽ കെപിസിസി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ ദിനാചരണ പരിപാടി ഉത്ഘാടനം ചെയ്തു. പ്രമുഖ വനിതാ പ്രചാരകയും മഹിളാ രത്ന അവാർഡ് ജെതാവുമായ അഡ്വ. ജീനാഭായി വനിതാ ശാക്തീകരണം വർത്തമാന കാല ഘട്ടത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

## Article Content

**പെരളശ്ശേരി: **വെള്ളച്ചാൽ, മഹാത്മാ വായനശാല &ഗ്രന്ഥലയവും മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനാചാരണംവിവിധ പരിപാടികളോടെ നടത്തി. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീജാ കണ്ണൊത്തിന്റെ അദ്ധ്യക്ഷതയിൽ കെപിസിസി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ ദിനാചരണ പരിപാടി ഉത്ഘാടനം ചെയ്തു. പ്രമുഖ വനിതാ പ്രചാരകയും മഹിളാ രത്ന അവാർഡ് ജെതാവുമായ അഡ്വ. ജീനാഭായി വനിതാ ശാക്തീകരണം വർത്തമാന കാല ഘട്ടത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

കളരിപ്പയറ്റ്‌മത്സരത്തിൽ യൂണിവേഴ്സിറ്റിതലത്തിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ ഹൃദ്യ കെ.സി, ശ്രീനന്ദ വിനോദ്, അന്താരാഷ്ട്ര കരാട്ടെ മത്സരത്തിൽ കത്ത വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ഹരിതാ മനോഹരൻ, മക്രേരി എൽ.പി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപിക പി.എ നിഷ, പാചക തൊഴിലാളി സി. ശാരദ എന്നിവരെ ബ്ലോക്ക്‌. മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ് ഇ.കെ സുജാത മെമെന്റോ നൽകി ആദരിച്ചു.

  വായനശാല സെക്രട്ടറി കെ.ഒ രാജീവൻ, ചക്കരക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് കെ.ഒ സുരേന്ദ്രൻ, സി.ടി സുരേന്ദ്രൻ, സി.കെ അഭിലാഷ്, കെ സി ശ്രീധരൻ, കെ.ഒ രാഘവൻ, ടി. സുരേശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190273/womens-day)