---
title: "കുണ്ടായിട്ടമ്മൽ പട്ടികജാതി കോളനിയിൽ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം"
english_title: "Inauguration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190274/inauguration"
published_at: "2024-03-08T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb374e9b505_IMG-20240308-WA0094.jpg"
keywords: []
---

# കുണ്ടായിട്ടമ്മൽ പട്ടികജാതി കോളനിയിൽ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം

> **Lead Summary:** **മാടായി: **മാടായി ഗ്രാമപഞ്ചായത്തിലെ കുണ്ടായിട്ടമ്മൽ പട്ടികജാതി കോളനിയുടെ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളനിയിൽ നടത്തുക.

## Article Content

**മാടായി: **മാടായി ഗ്രാമപഞ്ചായത്തിലെ കുണ്ടായിട്ടമ്മൽ പട്ടികജാതി കോളനിയുടെ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളനിയിൽ നടത്തുക.

കോളനിയിലേക്കുള്ള റോഡ് നിർമ്മാണം, നടപ്പാതയോട് കൂടിയ ഡ്രയിനേജ് നിർമ്മാണം, കുടിവെള്ള പദ്ധതി നവീകരണം, സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, ശ്മശാന സൗന്ദര്യവത്ക്കരണ പ്രവൃത്തികൾ ഉൾപ്പെടെയുള്ള പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലാ നിർമ്മിതികേന്ദ്ര മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

കുണ്ടായിട്ടമ്മലിൽ നടന്ന ചടങ്ങിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. നിർമിതി കേന്ദ്ര അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനിയർ കെ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻറ് പട്ടികജാതി വികസന ഓഫീസർ ഒ പി രാധാകൃഷ്ണൻ, പട്ടികജാതി വികസന ഓഫീസർ എം പി പ്രീത മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ പി വി വേണുഗോപാലൻ, തളിയിൽ രമേശൻ, പി നിഷാദ്, കെ ദിവാകരൻ, എം ധന്യ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190274/inauguration)