---
title: "തൃശ്ശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കും :  കെ.മുരളീധരൻ"
english_title: "Kmuraleedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190334/kmuraleedharan"
published_at: "2024-03-09T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebdf7c713c5_Screenshot_20240309-093003_Chrome.jpg"
keywords: []
---

# തൃശ്ശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കും :  കെ.മുരളീധരൻ

> **Lead Summary:** **കോഴിക്കോട്**: തൃശ്ശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. വടകരയിൽ നിന്ന് മാറുന്നതിൽ പ്രയാസമുണ്ടായിരുന്നു. പക്ഷേ പാർട്ടി ഏൽപ്പിച്ച ദൗത്യം സംതൃപ്തിയോടെയാണ് ഏറ്റടുക്കുന്നത്. വടകരയിൽ യുഡിഎഫ് ജയിക്കും. ഇത്തവണയും കേരളത്തിൽ രാഹുൽ ഗാന്ധി ഫാക്ടർ ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

## Article Content

**കോഴിക്കോട്**: തൃശ്ശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. വടകരയിൽ നിന്ന് മാറുന്നതിൽ പ്രയാസമുണ്ടായിരുന്നു. പക്ഷേ പാർട്ടി ഏൽപ്പിച്ച ദൗത്യം സംതൃപ്തിയോടെയാണ് ഏറ്റടുക്കുന്നത്. വടകരയിൽ യുഡിഎഫ് ജയിക്കും. ഇത്തവണയും കേരളത്തിൽ രാഹുൽ ഗാന്ധി ഫാക്ടർ ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

> "മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാകണമെന്നാണ് ആഗ്രഹം. എന്നാലെ ബി.ജെ.പി മൂന്നാം സ്ഥാനത്ത് എത്തൂ. ആ ലക്ഷ്യവുമായിട്ടാണ് പോരാടുന്നത്. കേരളത്തിൽ ബി.ജെ.പിയുടെ ഭീഷണി എന്നന്നേക്കുമായി ഒഴിവാക്കുകയുമാണ് എന്റെ ലക്ഷ്യം''- മുരളീധരന്‍ വ്യക്തമാക്കി മതേതര വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാകില്ല. മതേതര കാഴ്ചപ്പാടുകളാണ് എന്നെ എന്നും നയിച്ചതെന്നും വടകരയിൽ കെ.കെ ശൈലജയെ പേടിക്കേണ്ട ആവശ്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട ആദ്യഘട്ടങ്ങളിൽ മുരളീധരൻ വടകര ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകളെങ്കിലും പത്മജ വേണുഗോപാലിൻറെ ബിജെപി പ്രവേശനത്തോടെ സ്ഥിതിഗതികൾ മാറുകയായിരുന്നു. തുടർന്ന് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം മുരളീധരൻ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറുകയായിരുന്നു. ഇന്നലെയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. കെ മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതോടെ ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190334/kmuraleedharan)