---
title: "സിദ്ധാർത്ഥിന്റെ മരണം: അക്ഷയിന്റെ  മൊഴി രേഖപ്പെടുത്തി "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190336/kalpetta"
published_at: "2024-03-09T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebe0b8177e2_images_(3)_(6).jpeg"
keywords: []
---

# സിദ്ധാർത്ഥിന്റെ മരണം: അക്ഷയിന്റെ  മൊഴി രേഖപ്പെടുത്തി 

> **Lead Summary:** **കൽപ്പറ്റ** : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ടു കോളജ് വിദ്യാർഥി അക്ഷയിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എസ്.എഫ്.ഐ. ഭാരവാഹിയും സിദ്ധാർഥന്റെ സഹപാഠിയും ആയിരുന്ന അക്ഷയ്ക്കെതിരെ ആരോപണവുമായി സിദ്ധാർഥന്റെ കുടുംബം രംഗത്ത് വന്നിരുന്നു.

## Article Content

**കൽപ്പറ്റ** : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ടു കോളജ് വിദ്യാർഥി അക്ഷയിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എസ്.എഫ്.ഐ. ഭാരവാഹിയും സിദ്ധാർഥന്റെ സഹപാഠിയും ആയിരുന്ന അക്ഷയ്ക്കെതിരെ ആരോപണവുമായി സിദ്ധാർഥന്റെ കുടുംബം രംഗത്ത് വന്നിരുന്നു.

സിദ്ധാർഥനെ മർദിക്കുന്നത് കണ്ടുവെന്ന് അക്ഷയ് മൊഴി നൽകിയതായാണ് സുചന. സിദ്ധാർഥന്റെ മരണത്തിൽ 5 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. സിൻജോ, കാശിനാഥൻ, അമീൻ അക്ബർ അലി, അരുൺ, അമൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. സിദ്ധാർഥനെ ക്രൂരമായി മർദിച്ചത് ഇവർ ആണെന്നാണു പൊലീസ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190336/kalpetta)