---
title: "ഇസ്രായേലിലെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശിയുടെ സംസ്കാരം ഇന്ന് "
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190353/kollam"
published_at: "2024-03-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebee00d93c4_Screenshot_20240309-102852_Chrome.jpg"
keywords: []
---

# ഇസ്രായേലിലെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശിയുടെ സംസ്കാരം ഇന്ന് 

> **Lead Summary:** **കൊല്ലം**: വടക്കൻ ഇസ്രായേലിലെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിൻ്റെ സംസ്കാരം ഇന്ന്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രിയോടെയാണ് കൊല്ലത്ത് എത്തിച്ചത്. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ഉച്ചയോടെ നിബിനിന്റെ വീട്ടിൽ എത്തിക്കും.

## Article Content

**കൊല്ലം**: വടക്കൻ ഇസ്രായേലിലെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിൻ്റെ സംസ്കാരം ഇന്ന്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രിയോടെയാണ് കൊല്ലത്ത് എത്തിച്ചത്. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ഉച്ചയോടെ നിബിനിന്റെ വീട്ടിൽ എത്തിക്കും.

മൂന്നു മണിക്ക് വാടിയിൽ പള്ളിയിലാണ് സംസ്കാരം നടക്കുന്നത്. കഴിഞ്ഞ നാലാം തിയതി ആണ് നിബിൻ ഷെൽ അക്രമണത്തിൽ കൊല്ലപ്പെട്ടത് . ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു മലയാളികൾക്കും പരിക്കേറ്റിരുന്നു. രണ്ട് മാസം മുൻപാണ് നിബിൻ അഗ്രികൾചർ വിസയിൽ ഇസ്രായേലിലേക്ക് പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190353/kollam)