---
title: "സ്വർണവില കുതിക്കുന്നു:  ആശങ്കയിൽ ഉപഭോക്താക്കൾ"
english_title: "Goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190366/goldrate"
published_at: "2024-03-09T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebf81580583_images_(1)_(17).jpeg"
keywords: []
---

# സ്വർണവില കുതിക്കുന്നു:  ആശങ്കയിൽ ഉപഭോക്താക്കൾ

> **Lead Summary:** **തിരുവനന്തപുരം**: തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് 400 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,600 രൂപയാണ് മാർച്ച് ഒന്ന് മുതൽ വില കുത്തനെ ഉയർന്നിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് 400 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,600 രൂപയാണ് മാർച്ച് ഒന്ന് മുതൽ വില കുത്തനെ ഉയർന്നിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ 2520  രൂപയാണ് പവന് വർധിച്ചത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.  വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില  ഇന്ന് 50 രൂപ ഉയർന്നു. വിപണി വില 6075 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5040 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. വിപണി വില 79 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190366/goldrate)