---
title: "#train | ട്രാക്ക്‌ അറ്റകുറ്റപ്പണി: ചില ട്രെയിനുകൾ ഇന്ന് മുതൽ റദ്ദാക്കി, മൂന്നെണ്ണം വൈകി ഓടും"
english_title: "Some trains have been canceled "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190377/some-trains-have-been-canceled"
published_at: "2024-03-09T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebfdc9c6c82_Screenshot_2024-03-09-11-41-56-86_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #train | ട്രാക്ക്‌ അറ്റകുറ്റപ്പണി: ചില ട്രെയിനുകൾ ഇന്ന് മുതൽ റദ്ദാക്കി, മൂന്നെണ്ണം വൈകി ഓടും

> **Lead Summary:** ** പാലക്കാട്‌:** ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. പാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും.

## Article Content

** പാലക്കാട്‌:** ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. പാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും.

*പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ *

ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളിൽ റദ്ദാക്കി.

കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളിൽ റദ്ദാക്കി.

നിലമ്പൂർ റോഡ് - ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളിൽ റദ്ദാക്കി.

ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തിയതികളിൽ റദ്ദാക്കി.

*വൈകിയോടുന്നവ *

കൊച്ചുവേളി- ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.

കോയമ്പത്തൂർ- ജബൽപുർ എക്സ്പ്രസ്- 11, 18, 25 തിയതികളിൽ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും.

കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തിയതികളിൽ ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190377/some-trains-have-been-canceled)