---
title: "മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം താലപ്പൊലി മഹോൽസവം: ഇന്ന് വൈകിട്ട് 7 മുതൽ ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190384/kannur"
published_at: "2024-03-09T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec0c90b3c04_download_-_2023-09-30T212811.971.jpeg"
keywords: []
---

# മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം താലപ്പൊലി മഹോൽസവം: ഇന്ന് വൈകിട്ട് 7 മുതൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ**: മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം താലപ്പൊലി മഹോൽസവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 7 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും ചാല- കാടാച്ചിറ - മമ്പറം വഴി തലശ്ശേരി ഭാഗത്തേക്ക് പോകണം. തലശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ധർമ്മടം മീത്തലെ പിടിക വഴി മമ്മാക്കുന്ന് വഴി കണ്ണൂരിലേക്ക് പോകണം. തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തു നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ മൊയ്‌തു പാലം ഭാഗത്തും, മുഴപ്പിലങ്ങാട് യുത്ത് ഭാഗത്തും പാർക്ക് ചെയ്യണം. കണ്ണൂർ ഭാഗത്തു നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ എടക്കാട് പെട്രോൾ ബങ്ക്, റെയിൽവെ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.

## Article Content

**കണ്ണൂർ**: മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം താലപ്പൊലി മഹോൽസവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 7 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും ചാല- കാടാച്ചിറ - മമ്പറം വഴി തലശ്ശേരി ഭാഗത്തേക്ക് പോകണം. തലശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ധർമ്മടം മീത്തലെ പിടിക വഴി മമ്മാക്കുന്ന് വഴി കണ്ണൂരിലേക്ക് പോകണം. തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തു നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ മൊയ്‌തു പാലം ഭാഗത്തും, മുഴപ്പിലങ്ങാട് യുത്ത് ഭാഗത്തും പാർക്ക് ചെയ്യണം. കണ്ണൂർ ഭാഗത്തു നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ എടക്കാട് പെട്രോൾ ബങ്ക്, റെയിൽവെ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.

എടക്കാട് പോലീസ് സ്റ്റേഷൻ മുതൽ മുഴപ്പിലങ്ങാട് യൂത്ത് വരെയുള്ള രണ്ടു ഭാഗം സർവീസ് റോഡിലും വാഹന ഗതാഗതം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190384/kannur)