---
title: "കൊട്ടിയൂരിൽ വീണ്ടും കടുവ ഭീതി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190389/kottiyoor"
published_at: "2024-03-09T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec053541513_Screenshot_20240309-121057_WhatsApp.jpg"
keywords: []
---

# കൊട്ടിയൂരിൽ വീണ്ടും കടുവ ഭീതി

> **Lead Summary:** **കൊട്ടിയൂര്‍**: കൊട്ടിയൂരിൽ വീണ്ടും കടുവ ഭീതി. മലയോര ഹൈവേ ക്രോസ് ചെയ്ത കടുവ ഓടി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വെളളിയാഴ്ച രാത്രി ഒമ്പതോടെ മന്ദംചേരിയിലാണ് കടുവയെ കണ്ടത്. കൊട്ടിയൂർ സ്വദേശിയായ ജോസഫ് പാനികുളങ്ങരയാണ് കടുവ മലയോര ഹൈവേ ക്രോസ് ചെയ്തു മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് ഓടി പോകുന്നത് കണ്ടത്. എസ്.എഫ്.ഒ സജീവ് കുമാറിന്റെ നേതൃത്വത്തിലുളള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

## Article Content

**കൊട്ടിയൂര്‍**: കൊട്ടിയൂരിൽ വീണ്ടും കടുവ ഭീതി. മലയോര ഹൈവേ ക്രോസ് ചെയ്ത കടുവ ഓടി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വെളളിയാഴ്ച രാത്രി ഒമ്പതോടെ മന്ദംചേരിയിലാണ് കടുവയെ കണ്ടത്. കൊട്ടിയൂർ സ്വദേശിയായ ജോസഫ് പാനികുളങ്ങരയാണ് കടുവ മലയോര ഹൈവേ ക്രോസ് ചെയ്തു മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് ഓടി പോകുന്നത് കണ്ടത്. എസ്.എഫ്.ഒ സജീവ് കുമാറിന്റെ നേതൃത്വത്തിലുളള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190389/kottiyoor)